Thursday, August 14, 2008

ആരുടെ കാശ്മീര്‍?


കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ പോരാടിയവരില്‍ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ആ രാജ്യത്തിന്റെ അവകാശം? വ്യാസനു ദാസിയിലും രാന്ഞിമാരിലും ജനിച്ച പാന്ധവര്‍ക്കോ? അതോ അണ്ഡം നൂറായി പകുത്ത അത്ഭുതത്തില്‍ ഉറവെടുത്ത കൌരവര്‍ക്കോ?ഇവരുടെ പിതുത്ര വഴിയില്‍ എവിടെയാണ് രാജ്യാവകാശം?പിന്നെയും പുറകോട്ടു പോയാല്‍ നാം എത്തുന്നത് ശാന്തനുവില്‍ ആണ്.അയാളുടെ മകന്‍ ഭീഷ്മരിലും...ഭീഷ്മര്‍ ബ്രഹ്മചാരിയാണ്...പക്ഷെ അയാള്‍ക്ക് അവകാശപ്പെട്ടതാണ് രാഷ്ട്രം ...എന്തായിരുന്നു ഭീഷ്മരുടെ മനസ്സു ഈ യുദ്ധത്തില്‍? മഹാജ്ഞാനിയായ ശ്രീകൃഷ്ണന്‍ വരെ ബോധപൂര്‍വം മറന്നെടുത്ത സത്യം...അവകാശമില്ലത്തവര്‍ ,പിതൃത്വം വ്യക്തമാകാത്തവര്‍ ...ഭൂമിക്കായി നടത്തിയ യുദ്ധത്തിനൊടുവില്‍ ...എല്ലാതിനും അവകാശിയായ ഭീഷ്മര്‍ക്ക് ഭഗവാന്‍ നല്കിയത് ..കോടി കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുല്ലു പോലും മുളക്കാത്ത കന്യവനം.....സ്രിഷ്ടി ,സ്ഥിതി,സംഹാരം എല്ലാമെല്ലാം ഒത്തു ചേര്ന്നു നിര്ജീവതയില്‍ പൂര്‍ണതയുടെ വേനല്‍ കത്തുന്ന പാഴ്ഭൂമി ....























ഇങ്ങു നൂറ്റാണ്ടുകള്‍ക്കു ഇപ്പുറത്ത് കുരുക്ഷേത്രം വീണ്ടും ആവര്‍ത്തിക്കുന്നു...ഭൂമിയുടെ മേല്‍ അവകാശമില്ലത്തവര്‍ ആ ഭൂമിക്കായി പോരടിക്കുന്നു...ഇന്ത്യ യും പാകിസ്ഥാനും ...ആര്‍ക്കാണ് കശ്മീരിന്റെ അവകാശം? ആരുടെതാണ് ഈ ഹിമാലയന്‍ താഴ്വര?..ചോദ്യങ്ങള്‍ പലപ്പോഴും ലക്ഷ്യമാകന്ന ശരമായി ബധിര കര്‍ണ്ണങ്ങളില്‍ നിപതിക്കുന്നു ...അപ്പോഴും താഴ്‌വരയില്‍ മഞ്ഞുരുക്മ്പോള്‍ മനുഷ്യരക്തവും ഇടകലര്‍നോഴുകുന്നു...







ഇടതു മുകളില്‍ പാകിസ്ഥാനും വലതുമുകളില്‍ ചുവപ്പ് ചൈന യും അതിന് താഴെ പ്രത്യേക പദവി യുമായി ഇന്ത്യയും കാശ്മീര്‍ എന ന ഈ ഉയരങ്ങളെ പങ്കു വെയ്ക്കുന്നു..അവരവരുടെ കാലുറപ്പിച്ചു നിര്‍ത്താന്‍ കോടികള്‍ ചിലവഴിക്കുന്നു...



ഇവരുടെ പൂര്‍വികരുടെ കാലം.. ,ഹരിതവും ചുവപ്പും കാവിയും മനുഷ്യനെ വെറുക്കാന്‍ പഠിപ്പിക്കുന്നതിന് മുന്പ് ...ആര്‍ഷഭാരതത്തിന്റെ ആ ശാന്തിതീര്റത്തു ഹിമാവാന് താഴെ കശ്യപ മഹര്‍ഷി ഒരു ജന സമൂഹം വാര്‍ത്തെടുത്തു...അവര്‍ ആദി കാശ്മീര്‍ ജനതതി ആയി .....



ഇതു കശ്യപ് മാര്‍ /കശ്യപ് പുര എന്നിങ്ങനെ വഴി മാറി കാശ്മീര്‍ ആയി.."ക " എന്നാല്‍ ജലം എന്നും ശേമീര " എന്നതിന് ബാഷ്പീകരണം എന്നും അര്ത്ഥം...അങ്ങനെ ഹിമാവാന് താഴെ തടാകങ്ങളുടെ തീരത്തെ ജനത ഒരു പക്ഷെ ലോകത്തിലെ ഏറ്റവും കൂടുതല്‍ തവണ അധിനിവേശത്തിനും സംസ്കാര വ്യതിയനങ്ങള്‍ക്കും വിധേയമയവര്‍ ആകണം..



മഹാഭാരത സമയത്തു കംബോജരും,പിന്നീട് മൌര്യ രാജാക്കന്മാരും കാശ്മീര്‍ ഭരിച്ചു. എട്ടാം നൂറ്റാണ്ടില്‍ മദ്ധ്യേഷ്യ വരെ തന്റെ സാമ്രാജ്യം നീട്ടിയ "ലളിതടിത്യ മുക്തപിത " എന്ന ഹിന്ദു യോദ്ധാവ് കാശ്മീരിനെ സമ്പത്തിന്റെയും അറിവിന്റെയും താഴ്വര ആക്കി മാറ്റി..പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ തുര്‍ക്കിയുടെ ഇസ്ലാം സൈന്യം കാശ്മീരിനെ അധീശമാക്കുന്നു...അവിടെ സംസ്കാരത്തിനെ അതിശയകരമായ ഇടകലരുകള്‍ തുടക്കമിടുന്നു...പക്ഷെ വിരോധാഭാസം എന പോലെ ആ ശക്തിയെ തകര്‍ക്കുന്നത് മറ്റൊരു മുഗള്‍ ചക്രവര്‍ത്തി -അക്ബര്‍-....



അക്ബര്‍ തന്റെ ഹിമാലയന്‍ പ്രവിശ്യയെ ഏല്‍പ്പിച്ചത് രാമചന്ദ്ര എന ഹിന്ദു രാജാവിനെ...!!!



രാമചന്ദ്രയുടെ കാലത്താണ് ജമ്മു നഗരം (ജന്മ മത നഗര ) ഭരണ കേന്ദ്രമാകുന്നത്..അടുത്ത അധിനിവേശം ലാഹോര്‍ കേന്ദ്രമാക്കിയ സിഖ് ശക്തികളുടെതായിരുന്നു.. രഞ്ജിത്ത് സിംഗ് എന യോദ്ധാവിന്റെ ...!!



അവിടെയും തീരാതെ കശ്മീരിന്റെ അധിനിവേശ ചരിത്രം പിന്നെയും തുടര്‍ന്ന് ഇംഗ്ലീഷ് പടയോട്ടങ്ങളില്‍ പുതിയ സംസ്കാരങ്ങളെ കണ്ടു നിന്നു... ഇംഗ്ലീഷ് കാര്‍ക്ക് പഞ്ചാബ് വിട്ടു കൊടുത്തു ഒത്തു തീര്‍പ്പുണ്ടാക്കി സിഖ് രാജ്യം ജമ്മുവില്‍ ഭരണം തുടര്‍ന്നു .അങ്ങനെ 1925 ഹരി സിംഗ് രാജാവായി ചുമതലയേറ്റു...പിന്നീട് നടന്നതെല്ലാം സമീപ ചരിത്രം...ഇന്ത്യയുടെ സ്വാതന്ത്ര്യം..രാജഗോപാലാചാരി യുടെ നയതന്ത്ര നീക്കങ്ങള്‍...പാകിസ്ഥാന്റെ ആദ്യ കാശ്മീര്‍ അധിനിവേശം...അതിനെ ചെറുക്കാന്‍ ഇന്ത്യന്‍ ആര്‍മി യുടെ രംഗ പ്രവേശം ...



നിയതിയുമായുള്ള സന്ധി പ്രകാരം ഇന്ത്യയ്ക്ക് നല്‍കപ്പെട്ട ഭൂമിയില്‍ ആക്രമിച്ചു കടന്ന പാക്കിസ്ഥാന്‍ ,അവിടെ നിന്നും പിന്മാറാനുള്ള UN നിര്‍ദേശം അവഗണിച്ചു ...അങ്ങനെ സാമാന്യ ലോകത്തിന്റെ കണ്ണില്‍ ഇന്ത്യഉടമസ്ഥരും പാക്കിസ്ഥാന്‍ ഭവനഭേദനം നടത്തുന്നവരും ആയി..



പക്ഷെ..ഏവരും സൌകര്യ പൂര്‍വ്വം മറന്ന കാശ്മീര്‍ ജനതയുടെ ഭൂമിശാസ്ത്ര പരവും സാംസ്കാരികവും ആയ പ്രത്യേകതകള്‍ അവരെ അവരുടെ ഭൂമിയില്‍ അന്യരാക്കി..



നീണ്ട അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഭാരതത്തെ സ്വന്തം രാഷ്ട്രമായി അന്ന്ഗീകരിക്കാന്‍ മനസ് വരാത്തവര്‍ എങ്ങിനെ നമ്മുടെ രാഷ്ട്ര ചിതിയില്‍ അവരെ കണ്ടെത്തും?



ഒരു പ്രദേശത്തിനും കൊടുക്കാത്ത പ്രത്യേക സ്വയം ഭരണ അവകാശവും കൊടുത്തു,നമ്മുടെ വീര യോദ്ധാക്കളുടെ സംരക്ഷണയും നല്കി,ഇനിയൊരു അധിനിവേശത്തിനും അവരെ വിട്ടുകൊടുക്കാതെ ഹിമാവന് കീഴില്‍ മറ്റൊരു ഹിമാവനായി ഭാരത ജനതയുടെ സഹോദര സ്നേഹം ഒരു കവചം ആകുമ്പോള്‍ അതിനെ തിരിച്ചറിയാതെ ശിലയുങത്ത്തിനും അപ്പുറത്ത് ഇരുട്ടില്‍ തപ്പുന്ന സ്വാതന്ത്ര്യത്തിനു കൂടെ ലഭിച്ച വിഷ ബീജത്തിന് പിന്തുണ എകുന്ന്ന ഒരു കൂട്ടം മനുഷ്യര്കായി ഇനിയും നമ്മള്‍ സഹിക്കെനമോ?



കാശ്മീര്‍ ആരുടേത് എണ്ണ ചോദ്യത്തിനും അപ്പുറം കാശ്മീര്‍ എന്തിന് വേണ്ടി എന്ന് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ച്ചില്ലേ?



എവിടെ ഭാരതം ആക്രമിക്കപെടുമ്പോഴും ,എവിടെ ഒരു ഭാരത പൌരന്റെ ചോര ചിന്തുമ്പോഴും ,എവിടെ ഒരു വിശുദ്ധ യുദ്ധ ദ്വനികള്‍ ഉയരുമ്പോഴും,അവിടെയെല്ലാം അതെല്ലാം കശ്മീരിന് വേണ്ടി എന്ന് നാം കേള്‍ക്ന്നു ...



നമ്മെ അന്ഗീകരിക്കാത്ത ഒരു ജനതയ്ക്ക് വേണ്ടി നാം എന്തിന് വെന്തു വെണ്ണീര്‍ ആകണം?



നമ്മുടെ രാജ്യം ലോകശക്തിയകുന്നത് തടയുവാന്‍ നടക്കുന്ന ഏതോ ശക്തികളുടെ ഒന്നാം പുകമറ യാണ് കാശ്മീര്‍..കാശ്മീര്‍ പോയാല്‍ ഇന്ത്യ തകരും എന്ന് ആരാണ് നമ്മെ പറഞ്ഞു പടിപിച്ചത്?



കാശ്മീര്‍ ജനതയുടെ മനസ്സില്‍ ഇന്ത്യ യെന്ന്ന രാജ്യം ഉണ്ടെന്ന മിത്ത് ആരാണ് പ്രചരിപ്പിച്ചത്?



കാശ്മീര്‍ ജനതയെ അവരുടെ നിയതിയുംയുള്ള സന്ധിക്ക് വിട്ടു കൊടുക്കുക..



നമ്മുടെ ശ്രദ്ധ നമ്മുടെ രാജ്യ പുരോഗതിയിലേക്ക് തിരിക്കുക.. വികസിതവും സ്വയം പര്യാപ്തവും ആയ ഭാരതം കണ്ടു അത് വിട്ടു പോയവര്‍ ലജ്ജിക്കട്ടെ..



നമുക്കു ഇനിയും രക്തം ചിന്താന്‍ ആവില്ല..കാര്യ കാരണങ്ങളുടെ സമസ്യാ പൂരനംങള്‍ക്ക് ചെവി കൊടുക്കാതെ ,ഒരു രാജ്യമായി,ഒരു ലക്ഷ്യമായി മുന്നോട്ടു പ്രയാണം തുടരുക..



നാം ലോകത്തിന്റെ നെറുകയില്‍ എത്തുന്നത് വരെ...!!!









3 comments:

Jins Thomas said...

Da adipoli article.. innannu vayiikkan pattiyadhu.. Pinne idhu poleyulla articles iniyum poratte..ellam samayam kittumbo vayichu opinion parayan njan full ready.. Pinne kashmiril oru refrendum allengil janangalude idayil satyasandhamaya oru opinion survey edukkadhe nammukk adhu urappikkan pattumo..i mean they dont want to be with india ennu..Enikku velliya karyamonnum ariyilla i was just guessing..

Pinne i would suggest nee best viewed in this font ennu paranja nee use cheyyunna malayalam fontinde link koodi koduthal nannayirikkum ennu thonnunnu.. Better way is to : ninde settings onnnum cheyyatha edhengilum systethil okke ee blog eduthu nokkiyal font wise endhokke precautions nadathanam ennu manasilakkan pattum..what i meant readability shouldn't get affected bcoz of the font related issues..

Pinne
http://www.chintha.com/malayalam/blogroll.php

Ee linkil sthiram updated avunna malayalam blogs undu(sort of blog aggregator).. FYI Nee blog update cheyyumbo idhil varum vereyum othiri per ee link vazhi vayikkum..

Appo okies Cheers..

Jins

harish said...

dey.
vellom okke ezhuthedaaoouvveey.
nee ingane nadanno

Unknown said...

കാഷ്മീരില്‍ പ്രശ്നങ്ങളുണ്ടക്കാന്‍ നമ്മുടെ അയല്‍ രാജ്യം കോടികള്‍ ചിലവഴിക്കുന്നു. അതിനു തടയിടാന്‍ കോടിക്കണക്കിനു രൂപയും വിലപ്പെട്ട ജാവന്മാരുടെ ജീവനും നല്‍കുന്നു.സ്പെഷല്‍ പാക്കാജുകള്‍ നല്‍കുന്നു. അവിടെ ലക്ഷക്കണ്‍ക്കിനാള്‍ക്കാര്‍ ഇന്ത്യക്കെതിരെ പ്രകടനം നടത്തുന്നു.ലൈന്‍ ഒഫ്‌ കണ്ട്രൊള്‍ ക്രോസ്സ്‌ ചെയ്തു പാകിസ്ഥാനിലേക്ക്‌ പോകുമെന്ന് ഭീഷണിപ്പെടുത്തുന്നു. എന്തൊരുവിരോധാഭാസം.പണ്ടു പാകിസ്ഥാന്റെ ഭാഗമായിരുന്ന ബഗ്ലാദേശ്‌ ഇന്ത്യ ഇടപെട്ട്‌ സ്വതന്ത്രമാക്കിയതിന്റെ പ്രതികാരമായാണ്‌ പാകിസ്ഥാന്‍ കഷ്മീരിനെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ എന്നു തോന്നുന്നു.കഷ്മീര്‍ വിട്ടുകൊടുക്കുന്നത്‌ അത്ര നല്ല നടപടിയാകുമെന്ന് തോന്നുന്നില്ല രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന മായ ഒരിടം ചൈനയുടെയോ പാകിസ്ഥാന്റെയോ കയ്യിലായാല്‍.രാജ്യാന്തര മര്യദകള്‍ ഒന്നും പാലിക്കാത്തവരാണ്‌ എനിക്കു വന്ന ഒരു മെയില്‍ ഞാന്‍ ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇട്ടിട്ടുണ്ട്‌ ഒന്നു വയിച്ചു പോകുക