Wednesday, October 8, 2008

നഷ്ടപെടുന്നവര്‍ ..

നഷ്ടപെടല്‍ ആപേക്ഷികം ആയിരിക്കാം...
നഷ്ടപെടുന്നതെല്ലാം മറ്റൊരിടത്ത് സാന്നിധ്യമായി നിറയുന്നു...
നഷ്ടപെടുന്നവ വിട്ടു പോകുന്ന ശൂന്യത മറ്റൊരു സാന്നിധ്യമാകുന്നു..
മഞ്ഞുപാളികളിലെ പാദ പതനം പകരുന്ന ഊഷ്മള സുഖം ക്ഷണികമാകാം...
അകന്നു പോകുന്ന പാദങ്ങള്‍ ,വിട്ടു പോകുന്ന കാലടികള്‍..
നഷ്ട്ടപെടലുകളും ,ശൂന്യതയുടെ സാന്നിധ്യവും...
കാതടക്കുന്ന ആരവങ്ങളും ,വന്യമായ ഒറ്റപെടലുകളും...
നിശബ്ദത ...
സ്വര തരംഗംങളുടെ ആവൃത്തി യുടെ ലംഘനമാകം....
നഷ്ടപെടല്‍...
ബന്ധംങളുടെ ബന്ധനങ്ങളുടെ അതിരുകള്‍ക്കപ്പുറത്തെ
തണല്‍ മരം ആകാം..
തണലിന്റെ സാന്ദ്രത മറ്റൊരു ആഗമനത്തിന്റെ
അനിവാര്യതയാകാം...
നഷ്ടപെടുന്നവയെല്ലാം എന്തെങ്കിലും തിരികെ തരുന്നുവേന്കില്‍..
നഷ്ടപെടുന്ന പ്രക്രിയക്ക് എന്താണ് അര്‍ഥം?
നഷ്ടപെടുന്നവര്‍ക്ക് എന്താണ് നിലനില്പ്?

2 comments:

keralainside.net said...

താങ്കളുടെ ബ്ലോഗ് കേരള ഇൻസൈഡ് ബ്ലോഗ് റോളറിൽ
ഉൾപെടുത്തിയിരിക്കുന്നു. ബ്ലോഗിന്റെ ഫീഡ് ലിങ്ക് താഴെകൊടുക്കുന്നു.FEED LINKഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും
വിഭാഗീകരിക്കുന്നതിനും ഈ ലിങ്ക് ഉപയോഗിക്കുക.(click "refresh your feed butten"
to update , list& categorise your post )(ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെയ്ക്കാൻ
അപേക്ഷ.)

കേരളൈൻസൈഡ് ബ്ലോഗ് റോൾ കാണാൻ ഇവിടെ
keralainside blogroll
.

കൂടുതൽ വിവരങൾക്ക്
ഇവിടെ
.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

മാന്മിഴി.... said...

mmmmmmmmmmmmmmmmm